Menu
  • No similar posts found

ചാവറ മാധ്യമ പുരസ്കാരം; മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള 2025-ലെ അവാർഡ് ബർക്ക ദത്തിന്

മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള 2025 -ലെ ചാവറ മാധ്യമ പുരസ്‌കാരം പ്രശസ്ത മാധ്യമപ്രവർത്തക ബർക്ക ദത്തിന്. കേരളത്തിന്റെ സാമൂഹിക നവോത്ഥാനധാരയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പേരിൽ തേവര സേക്രഡ് ഹാർട്ട്‌ കോളേജിലെ ജേർണലിസം ഡിപ്പാർട്മെന്റാണ് 2023-ൽ അവാർഡ് ഏർപ്പെടുത്തിയത്. 30,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ്‌ അവാർഡ്. ജനുവരി 23-ന് സേക്രഡ് ഹാർട്ട്‌ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് അവാർഡ് സമ്മാനിക്കും.

മുൻ വർഷങ്ങളിലെ സമഗ്ര സേവനത്തിനുള്ള അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിനും (2023), രാജ്ദീപ് സർദേശായിക്കു(2024)മാണ് ലഭിച്ചത്.