Menu
  • No similar posts found

വിഷൻ 2031- കേരളത്തിന്റെ വികസന കാഴ്ചപ്പാടുകൾ വിദ്യാർത്ഥികളോട് പങ്കു വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രാഷ്ട്രീയ പോരാട്ടങ്ങളുടെ കനൽവഴികളിൽ തന്നെ രൂപപ്പെടുത്തിയെടുത്ത തന്റെ ആ പഴയ കലാലയത്തിലേക്ക് വി. ഡി. സതീശൻ വീണ്ടുമെത്തി. രാഷ്ട്രീയ നേതാവായിട്ടല്ല, മറിച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന നിലയിൽ പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് കമ്മ്യൂണിക്കേറ്റേഴ്സ് ക്ലബ് സേക്രഡ് ഹാർട്ട്‌ ചാപ്റ്റർ സംഘടിപ്പിച്ച “വിഷൻ 2031 – യൂത്ത് വോയിസ് ഫോർ ഫ്യൂച്ചർ കേരള” സംവാദ പരിപാടിയിൽ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളോട് സംവദിക്കാൻ.

കേരളം രൂപീകരിക്കപ്പെട്ട് 75 വർഷം പൂർത്തിയാകുന്ന 2031-ൽ കേരളം എങ്ങിനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ഗൗരവതരമായ ചർച്ചയ്ക്കാണ് വേദി സാക്ഷ്യം വഹിച്ചത്. കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ, പൊതുമേഖലയും സ്വകാര്യ മേഖലയും ശക്തിപ്പെടുത്തൽ, സംവരണം, ശാസ്ത്രഗവേഷണ കേന്ദ്രങ്ങൾ, മാനസികാരോഗ്യം, ആധൂനിക കേരളത്തിന്റെ വികസന മാതൃക തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും പങ്കുവെച്ചു.