We are hiring a Student Development Officer!
Applications Invited: CM Researcher Scholarship 2025-2026
Apply Now: Reliance Foundation Scholarships 2025–26 for UG & PG Students
SHARE- Major/ Minor Project: 2025-26 Notification
SC/ST Students – Apply Now for the Laptop Scheme via E-Grants 2025
തേവര സേക്രഡ് ഹാർട്ട് കോളേജിന്റെ മീഡിയ ക്യാമ്പസായ എസ് എച്ച് സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് ജേർണലിസം ഏർപ്പെടുത്തിയ പ്രഥമ ചാവറ മാധ്യമ പുരസ്കാരങ്ങൾ തിങ്കളാഴ്ച തേവര കോളേജിൽ വെച്ച് അവാർഡ് ജേതാക്കൾക്ക് സമ്മാനിച്ചു.
കോളേജ് ഹാളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമ രംഗത്തെ സമഗ്ര സേവനത്തിനുള്ള അവാർഡ് മുതിർന്ന മാധ്യമ പ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബിന് സി എം ഐ സഭയുടെ പ്രയർ ജനറൽ റവ. ഫാദർ. ഡോ. തോമസ് ചാത്തംപറമ്പിൽ സമ്മാനിച്ചു. 25,000 രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്. പ്രൊഫ. എം. കെ സാനു മുഖ്യ പ്രഭാഷണം നിർവഹിക്കുകയും മറ്റു അവാർഡ് ജേതാക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കുകയും ചെയ്തു.
എറണാകുളം എം എൽ എ ടി. ജെ. വിനോദ്, കോളേജ് മാനേജർ റവ. ഫാദർ വർഗീസ് കാച്ചപ്പള്ളി, കോളേജ് പ്രിൻസിപ്പൽ റവ ഫാദർ ജോസ് ജോൺ, കൊച്ചി കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ്, ബാബു ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.