Menu
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ അർഹത നിർണയ ക്യാമ്പ് 2023 മേയ് 25, 26 തീയതികളിൽ നടത്തപ്പെടുന്നു
മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് (ഗവൺമെൻറ് ഓഫ് ഇന്ത്യയും) ആർട്ടിഫിഷ്യൽ ലിംബ് മാനുഫാക്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (ALIMCO), കൊച്ചി കൾച്ചറൽ ഹെറിറ്റേജ് ടൂറിസം സൊസൈറ്റിയും, കൊച്ചിൻ നേച്ചർ കൺസർവേഷൻ സൊസൈറ്റിയും, സേക്രഡ് ഹാർട്ട് കോളേജ്, തേവര NSS - 31, എഡ്രാക് കൊച്ചി മേഖല, കോസ്റ്റ് ഗാർഡ് ഫോർട്ട്കൊച്ചി, റോട്ടറി ക്ലബ് എറണാകുളം, Agua India,YWCA എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ അർഹത നിർണയ ക്യാമ്പ് 2023 മേയ് 25, 26-ാം തീയതി രാവിലെ 10 മണിക്ക് തേവര സേക്രഡ് ഹാർട്ട് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. അർഹരായ ഭിന്നശേഷിക്കാർക്ക് 69 ഓളം സഹായോപകരണങ്ങൾ അവരുടെ ആവശ്യമനുസരിച്ച് നൽകപ്പെടുന്നു.
ഈ ക്യാമ്പിൽ പങ്കെടുക്കാൻ വരേണ്ടവർ കൊണ്ടുവരേണ്ട ആവശ്യമായ രേഖകൾ താഴെ കൊടുക്കുന്നു.
- മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ച 40% മോ അതിലധികമോ വൈകല്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
- റേഷൻ കാർഡ് / വരുമാന സർട്ടിഫിക്കറ്റ് (മാസവരുമാനം 22500 രൂപയിൽ താഴെ)
- ആധാർ കാർഡ്.
- പാസ്പോർട്ട് സൈസ് ഫോട്ടോ - 2 എണ്ണം.
ഈ ക്യാമ്പിൽ ലഭ്യമായ ചില ഉപകരണങ്ങൾ - ഹിയറിങ് എയ്ഡും ബാറ്ററിയും, പ്രൈസ് ഐക്കൺ സ്മാർട്ട് ഫോണുകൾ, അന്ധർക്ക് സ്മാർട്ട് കെയിൻ, ബ്രെയിലി സ്ക്രിപ്റ്റുകൾ, വീൽചെയർ, ഓക്സിലറി ക്രച്ചസ്, വാക്കിംഗ് സ്റ്റിക്, ആർട്ടിഫിഷ്യൽ ലിംബ് (കൃത്രിമക്കാൽ) എന്നിവയാണ്
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക - 8289847252 / 8547845709.
