നാലു വർഷ ബിരുദം: തേവര തിരുഹൃദയ കലാലയത്തിൽ പ്രവേശനത്തിന് അപേക്ഷ നൽകാം

Monday, May 20, 2024

തേവര തിരുഹൃദയ കലാലയത്തിൽ (ഓട്ടോണമസ്) 2024-25 അധ്യയന വർഷത്തിലെ നാല് വർഷ ബിരുദ കോഴ്സുകളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓട്ടോണമസ് കോളേജ് ആയതിനാൽ അഡ്മിഷൻ എംജി സർവ്വകലാശാലയുടെ അഡ്മിഷൻ പോർട്ടലിലൂടെയല്ലെന്ന് കോളേജ് അധി​കൃതർ അറി​യി​ച്ചു. നാല് വർഷ പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദം നേടാം. ഗവേഷണം ഒരു കരിയർ എന്ന നിലയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദം നേടാം. മൂന്ന് വർഷം കൊണ്ട് പഠനം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ബിരുദം നേടാം.

അപേക്ഷകള്‍ www.shcollege.ac.in വഴി ഓൺലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ ഏഴ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9188400502, 9446991505 എന്ന നമ്പറില്‍ ബന്ധപ്പെടാം.