തേവര കോളേജിൽ ജല മൽസ്യ കൂട് കൃഷി ആരംഭിച്ചു
Thursday, December 23, 2021
കേരളം സംസ്ഥാന ഫിഷെറീസ് വകുപ്പും തേവര കോളേജിലെ ഭൂമിത്രസേന ക്ലബ്ബും, ഹാർട്ടിയൻ അക്വക്ലബും സംയുക്തമായി കോളേജിൽ മൽസ്യ കൂട് കൃഷി ആരംഭിച്ചു. അതിന്റെ ഭാഗമായി നാല് കൂടുകളിലായി നാലായിരം കരിമീൻ കുഞ്ഞുങ്ങളെ വേമ്പനാട് കായലിൽ നിക്ഷേപിച്ചു.
മാനേജർ ഫാ. പൗലോസ് കിടങ്ങൻ ഉൽഘാടനം നിർവഹിച്ചു, പ്രിൻസിപ്പൽ ഫാ. ജോസ് തുറവയ്ക്കൽ, Dr. മിഥുൻ ഡൊമിനിക്, Dr. ജൈസൺ, ശ്രീ പോൾരാജ് എന്നിവർ സംസാരിച്ചു. അക്വസീഡ് സെന്റർ കരുമാലൂർ, CMFRI കൊച്ചി, തേവര പരിസരത്തെ മൽസ്യ കർഷകർ എന്നിവർ കൂട് കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങൾ വാഗ്ദാനം ചെയ്തു.